കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസുമായി വീഡിയോ കോളിലൂടെ സുഖ വിവരം അന്വേഷിച്ച് മന്ത്രി ആർ ബിന്ദു. എംഎൽഎയുടെ സോഷ്യൽമീഡിയ പേജിലാണ് വീഡിയോ കോൾ പങ്കുവെച്ച് ഇക്കാര്യം വ്യക്തമാക്കിയത്. “മിനിസ്റ്ററേ.. ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,മിനിസ്റ്റർ വന്നതിൽ സന്തോഷം” എന്നാണ് എം എൽ എ ഉമാ തോമസ് വീഡിയോ പങ്കുവെച്ച് കുറിച്ചത് .
എം എൽ എ യുടെ പോസ്റ്റ്
“മിനിസ്റ്ററേ..
ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,
വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല,
മിനിസ്റ്റർ വന്നതിൽ സന്തോഷം”…
ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി R. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള, മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നിവരുമായി ചേച്ചി ഹോസ്പിറ്റൽ മുറിയിൽ നിന്നും നടത്തിയ വീഡിയോ കോൾ.
also read: വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി കൊച്ചിയിലാരംഭിച്ച കോൺക്ലേവ് മാറും: മുഖ്യമന്ത്രി
അതേസമയം കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്ത പരിപാടി കാണാൻ എത്തിയ ഉമാ തോമസ് വേദിയിൽ നിന്നു വീഴുകയായിരുന്നു. പരിക്കേറ്റ എം എൽ എ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ പരിപാടിയുടെ മുഖ്യ സംഘാടകരെ അറസ്റ്റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here