പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം; സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു, ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യം

samastha

പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് അനുകൂലികളുടെ പരസ്യ നീക്കം. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് സമസ്തയുടേയും മുസ്ലീം ലീഗിന്‍റേയും നേതാവ് ജബ്ബാര്‍ ഹാജി ആവശ്യപ്പെട്ടു.
അദ്ദേഹത്തെ പണ്ഡിത സഭയായ മുശാവറയില്‍ നിന്നു നീക്കണം, ഉമര്‍ ഫൈസിയുടെ നീക്കം സമസ്തയിലെ ഐക്യ ചര്‍ച്ച പൊളിക്കല്‍ ആണെന്നും വിവാദ പരാമര്‍ശം പാണക്കാട് തങ്ങളെ വേദനിപ്പിച്ചുവെന്നും വ്യക്തമാക്കി.ഉമര്‍ ഫൈസിയുടെ നീക്കം സര്‍ക്കാരിനെ പ്രീതിപെടുത്തി ഹജ്ജ് കമ്മറ്റി ചെയര്‍മാൻ സ്ഥാനം നേടാൻ ആണ് അത്, സമസ്തയുടെ ചിലവില്‍ വേണ്ടെന്നും ജബ്ബാര്‍ ഹാജി പറഞ്ഞു.

ALSO READ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം, സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി
അതേസമയം ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി. റിയാസാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്ളികളുടെ ഖാദി സ്ഥാനം വഹിയ്ക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല, മതപണ്ഡിതരാണെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന.
ഫൈസിക്കെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരുൾപ്പെടെ സമസ്തയിലെ മുസ്ലിം ലീഗ് അനുഭാവികളും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News