സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളെ പാടെ തള്ളി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്ത മുശാവറയിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയിയെന്ന് ചില ചാനലുകൾ കള്ളം പ്രചരിപ്പിക്കുന്നതായും മുശാവറയിൽ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ ശേഷം ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളെ കണ്ടു. വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് മുസ്ലിം ലീഗ് അനുകൂലികൾ വാർത്ത സൃഷ്ടിക്കുകയാണെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ലീഗിന് നാശം ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇക്കാര്യം താൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. ലീഗ് പ്രസിഡണ്ടായിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ പിന്തുണച്ചിട്ടുമുണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
news summery: Umar Faizi Mukkam denied media reports of an conflict within the organization, calling them lies spread by some media.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here