ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിറ്റി കോടതിയാണ് ജാമ്യം അനുവദിച്ചത്. കുടുംബ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഖാലിദിന് ഏഴ് ദിവസത്തെ ജാമ്യം ആണ് അനുവദിച്ചത്.
ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചാല്‍ ജയിലില്‍ തിരിച്ചെത്തേണ്ടിവരും. ഉമർ ഖാലിദിന് പലതവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തിന് ഏഴ് മാസത്തിന് ശേഷം 2020 സെപ്റ്റംബറില്‍ ആണ് അറസ്റ്റ് ചെയ്തത്.
Read Also: കര്‍ഷകരോഷം രൂക്ഷം; പഞ്ചാബില്‍ മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞു
പൗരത്വ (ഭേദഗതി) നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയൽ) നിയമം അഥവാ യുഎപിഎ പ്രകാരമാണ് ഖാലിദിന് കുറ്റം ചുമത്തിയത്. കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Key words : umar khalid, interim bail, caa protest
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here