‘ഉമറിന്റെ സ്വാതന്ത്ര്യം അവര്‍ എടുത്തുകളഞ്ഞു; വേര്‍പിരിയാന്‍ നിര്‍ബന്ധിതരായ ഈ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഏറ്റവും അടുത്തു’; സുഹൃത്തിന്റെ പോസ്റ്റ് വൈറല്‍

ഉമര്‍ ഖാലിദിനായി സുഹൃത്ത് ബനോജ്യോത്സ്‌ന ലഹിരി എഴുതിയ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇന്ത്യ ലവ് പ്രൊജക്ട്  പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉമറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായാണ് ബനോജോത്സ്‌ന കുറിച്ചിരിക്കുന്നത്. ഒരേ നഗരത്തിലാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടേത് ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പാണെന്ന് ബനോജോത്സ്‌ന പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം തങ്ങള്‍ കാണാറുണ്ട്. തിഹാര്‍ ജയിലിലെ ചില്ലുകള്‍ക്കിടയിലൂടെ ഇന്റര്‍കോമിലൂടെയായിരിക്കും തങ്ങളുടെ സംസാരമെന്നും ബനോജോത്സ്‌ന പറയുന്നു.

Also Read- മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ട, ഉമര്‍ ഖാലിദിനെ ജിഹാദിയായും വിദ്വേഷിയായും മുദ്രകുത്തുന്നു: കേന്ദ്രത്തിനെതിരെ നോം ചോംസ്‌കി അടക്കമുള്ള പ്രമുഖര്‍

കണ്ടുമുട്ടുമ്പോഴൊക്കെ തങ്ങള്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യും. വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ഒറ്റയ്ക്ക് പുറത്തേക്ക് നടക്കുമ്പോള്‍ മാത്രമാണ് സങ്കടം തോന്നുന്നത്. കോടതിയില്‍ ആംഗ്യഭാഷയിലാണ് തങ്ങള്‍ സംസാരിക്കുന്നത്. ഇന്നലെ അവന്റെ ഹെയര്‍ക്കട്ട് മോശമാണെന്ന് താന്‍ പറഞ്ഞു. നിന്റെ മെസ്സിയുടെ ഹെയര്‍കട്ടും മോശമെന്നായിരുന്നു അവന്‍ തനിക്കു നല്‍കിയ മറുപടിയെന്ന് ബനോജോത്സ്‌ന പറഞ്ഞു.

2008ലാണ് താനും ഉമറും കണ്ടുമുട്ടിയത്. ആ സമയം ഉമര്‍ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ബിഎ ചെയ്യുകയായിരുന്നു. താന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എംഫില്ലും. നീതിയും സമത്വവുമുള്ള ഒരു സമൂഹം വിഭാവനം ചെയ്യാനുള്ള തങ്ങളുടെ യാത്രയാണ് തങ്ങളെ ഒരുമിച്ച് കൊണ്ടുവന്നത്. 2013 ല്‍ തങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു. 2016-ല്‍ ഒരു ദേശീയ ടിവി സംവാദം തങ്ങളെ, പ്രത്യേകിച്ച് ഉമറിനെ ലക്ഷ്യംവെച്ചു. അന്നുമുതല്‍, ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഭരണകൂട അടിച്ചമര്‍ത്തലുകളും മാധ്യമ വിചാരണകളും ഒഴിവാക്കുന്നതാണ് തങ്ങളുടെ
ജീവിതം. ഇത് എപ്പോഴും തങ്ങളുടെ തലയ്ക്ക് മീതെ ഉയര്‍ന്നുനില്‍ക്കുന്നു. 2018-ല്‍ ആരോ അവനെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അവന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. ആ മനുഷ്യന്‍ റിവോള്‍വര്‍ പുറത്തെടുക്കുന്നത് താന്‍ കണ്ടു. തോക്ക് കുടുങ്ങിയത് ഭാഗ്യമാണെന്നാണ് അന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞതെന്നും ബനോജോത്സ്‌ന പറയുന്നു. അവര്‍ ഉമറിന്റെ സ്വാതന്ത്ര്യം എടുത്തുകളഞ്ഞു, പക്ഷേ സന്തോഷത്തിനായി തങ്ങള്‍ ഇപ്പോഴും പോരാടുകയാണ്. വേര്‍പിരിയാന്‍ നിര്‍ബന്ധിതരായ ഈ വര്‍ഷങ്ങളില്‍ തങ്ങള്‍ ഏറ്റവും അടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് ബനോജോത്സ്‌ന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News