കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ് ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍.

ALSO READ ; തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എന്‍.എസ്.എസ്. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക). ഹരി വി നാരായണന്‍, അമ്മു എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ. അമ്പിളി, അനീഷ് മുരളി മേനോന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News