യുഎഇ ദേശീയ ദിനാഘോഷം; ഉമ്മുല്‍ഖുവൈനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ്

UAE Umm Al Quwain

യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി ഉമ്മുല്‍ഖുവൈനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 1 വരെയുള്ള പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. അതേസമയം ഗൗരവ കുറ്റങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ ഇളവ് അനുവദിക്കില്ല.

ഉമ്മുല്‍ഖുവൈനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 1 വരെയുള്ള പിഴകള്‍ക്കാണ് ഇളവ് നല്‍കിയത്. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ അടുത്തവര്‍ഷം ജനുവരി 5 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഉമ്മുല്‍ഖുവൈന്‍ ഗതാഗത കേന്ദ്രം അറിയിച്ചു.

Also Read : http://യുഎഇ ദേശീയ ദിനാഘോഷം;അബുദാബി നഗരത്തില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും വിലക്ക്

ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ കാരണം പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കലും ചുമത്തിയ ബ്ലാക്ക് പോയിന്റ് നീക്കുന്നതും ഇളവില്‍ ഉള്‍പ്പെടും. മറ്റ് എമിറേറ്റുകളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണ്.

വാഹന ഉടമകള്‍ക്ക് അവരുടെ റജിസ്ട്രേഷന്‍ പുതുക്കാനും പിഴ അടയ്ക്കാനും അവസരം നല്‍കാനാണ് ഉത്തരവെന്നും ഇത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അതേസമയം യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി നഗരത്തില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 2, 3 തീയതികളിലാണ് നിരോധനമെന്ന് സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.

അബുദാബി, അല്‍ ഐന്‍, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. നഗരങ്ങളിലെങ്ങും പരിപാടികളും ഷോകളും അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News