ഉംറ വിദേശ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിപോകണം; നിർദേശവുമായി മന്ത്രാലയം

നിശ്ചിത സമയത്തിനുള്ളിൽ ഉംറ തീർഥാടകർ മടങ്ങിപോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ,ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം നൽകി. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കാണ് നിർദേശം ബാധകമാകുക. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെ പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർത്ഥാടകന്റെ പാസ്‌പോർട്ടിന്റെ പകർപ്പോടുകൂടിയാണ് വിവരം നൽകേണ്ടത്. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവീസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയിരിക്കുന്നത്.

also read; വയനാട്‌ അമ്മയും കുഞ്ഞും പുഴയിൽ ചാടി

മക്കയിൽനിന്ന് തീർഥാടകരെ നേരിട്ട് മദീന വിമാനത്താവളത്തിലേക്കോ, മദീനയിൽ നിന്ന് തീർഥാടകരെ നേരിട്ട് മക്കയിലേക്കോ അയക്കുന്നതിന് മുമ്പ് അവിടങ്ങളിൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും താമസിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും സർവിസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവേശനകവാടങ്ങളിൽ എത്തിയ ഉടനെ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. വിമാനത്താവളത്തിലേക്ക് പോകുമ്പോൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുത് എന്നും നിർദേശമുണ്ട്. ഉംറ വിസക്ക് അപേക്ഷിക്കാൻ സമഗ്ര ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.

also read; റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News