ഗാസ അല്‍ശിഫാ ആശുപത്രി ഇനി ‘മരണമേഖല’; പ്രഖ്യാപിച്ച് യുഎന്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന വടക്കന്‍ ഗാസയിലെ അല്‍ശിഫാ ആശുപത്രിയെ മരണ മേഖലയായി പ്രഖ്യാപിച്ച് യുഎന്‍. ഇന്ധന ലഭ്യത പൂര്‍ണമായും അവസാനിച്ചതോടെയും മറ്റ് അവശ്യഘടങ്ങളുടെ കുറവും മൂലം ആശുപത്രി ഒരു ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സംഘം സാക്ഷ്യപ്പെടുത്തുന്നു. ജീവന്‍ പണയംവച്ച് അല്‍ശിഫാ ആശുപത്രിക്കൊപ്പം യുഎന്‍ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തുകയും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയുമാണ്. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുകയാണ്.

ALSO READ: മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ; പങ്കെടുത്തത് പ്രഭാത യോഗത്തിൽ

എല്ലായിടത്തും ഷെല്ലിംഗിന്റെയും വെടിവെയ്പ്പിന്റെയും അടയാളങ്ങള്‍ കാണാം. ആശുപത്രിയുടെ പ്രവേശന കവാടത്തിനരികെ തന്നെ എണ്‍പതോളം പേരെയാണ് കൂട്ടത്തോടെ അടക്കേണ്ടിവന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഗാസയിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ അല്‍ശിഫയില്‍ നിന്ന് ശുദ്ധജലം, ഇന്ധനം, മരുന്നു, ഭക്ഷണസാധനങ്ങള്‍ എന്നിവ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തന്നെ ഭാഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

ALSO READ: ഒടുവിൽ അന്റാർട്ടിക്കയിൽ ഏറ്റവും വലിയ വിമാനം; ചരിത്രമായി ബോയിങ്

പുതിയ രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്റോനേഷ്യന്‍ ആശുപത്രിയിലേക്കാണ് ഇപ്പോള്‍ പരിക്കേറ്റവരെ ഉള്‍പ്പെടെ പ്രവേശിപ്പിക്കുന്നത്. 25 ആരോഗ്യപ്രവര്‍ത്തകര്‍, 32 കുഞ്ഞുങ്ങള്‍, 2 മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 291 രോഗികളാണ് ഇപ്പോള്‍ അല്‍ശിഫയിലുള്ളത്. 22 പേര്‍ ഡയാലിസിസ് രോഗികളാണ്. ആശുപത്രിയിലുള്ള എല്ലാ രോഗികളെയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഡബ്യുഎച്ച്ഒ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News