ഇളകിപ്പോയ സീറ്റും അതിനുള്ളിലെ കൂറയും, എയറിലായി എയർ ഇന്ത്യ

പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നവരാണ് വിമാനക്കമ്പനികൾ . വിമാനത്തിനുള്ളിലെ സൗകര്യങ്ങളും , യാത്രക്കാർക്ക് ലഭിക്കുന്ന സേവനവും എല്ലാം ഇത്തരത്തിൽ പരസ്യം ചെയ്യപ്പെടാറുണ്ട്.എന്നാൽ ഈ പരസ്യങ്ങൾ എല്ലാം സത്യമായിക്കൊള്ളണമെന്നില്ല . പരസ്യത്തിൽ കാണുന്നത് മാത്രമല്ല വിമാനയാത്രാ അനുഭവം എന്ന് പലരുടെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യയെക്കുറിച്ച് ട്വിറ്ററിൽ വന്ന ഈ പോസ്റ്റ് . ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ യാത്രാനുഭവം പങ്കു വച്ച ഐക്യ രാഷ്ട്രസഭയുടെ നയതന്ത്രജ്ഞൻ ട്വിറ്ററിൽ പങ്കു വച്ച ചിത്രങ്ങളും പോസ്‌റ്റുമാണ് എയർ ഇന്ത്യയെ വെട്ടിലാക്കിയിരിക്കുന്നത് .

ജോൺ എഫ് കെന്നഡി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ 102 വിമാനത്തിൽ പറക്കുമ്പോഴാണ് യുഎൻ ഉദ്യോഗസ്ഥന് ഈ ദുരനുഭവമുണ്ടാവുന്നത്.സീറ്റിന്റെ ഹാൻഡിൽ ഇളകി കയ്യിൽ പോരുന്നതിന്റെയും സീറ്റ് കവറിങ്ങിനടിയിൽ പതുങ്ങിയിരിക്കുന്ന പാറ്റയുടെയും ,സീറ്റിനു മുകളിലൂടെ തന്നെ സ്വതന്ത്രമായി വിഹരിക്കുന്ന പാറ്റയുടെയും ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒപ്പം എയർ ഇന്ത്യയുടെ കസ്റ്റമർ കെയറിനെയും വിമർശിക്കുന്നുണ്ട്. പോസ്റ്റ് ഇങ്ങനെയാണ്..

‘ഒരു യുഎൻ നയതന്ത്രജ്ഞൻ എന്ന നിലയിൽ, ഞാൻ ലോകമെമ്പാടും പറന്നിട്ടുണ്ട്, പക്ഷേ ജെഎഫ്കെയിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ 102 ഫ്ലൈറ്റ് എന്റെ ഏറ്റവും മോശം യാത്രാനുഭവമായിരുന്നു. തകർന്ന സീറ്റ് ,വിനോദോപാധികളോ, വായിക്കാൻ ഉള്ള വെളിച്ചമോ , ജീവനക്കാരെ ബന്ധപ്പെടാനുള്ള കാൾ ബട്ടണോ ഒന്നുമുണ്ടായിരുന്നില്ല,കൂടെ കൂറകളും, വിഷ സ്പ്രേയും ‘

എയർ ഇന്ത്യയെയും ടാറ്റ ഗ്രൂപ്പിനെയും ടാഗ് ചെയ്ത് അദ്ദേഹം airtravelnightmare എന്ന ഹാഷ് ടാഗ് കൂടി ഉപയോഗിച്ചാണ് പോസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.നിരവധി റീട്വീറ്റുകൾ ലഭിച്ച പോസ്റ്റിനു കീഴെ സമാന അനുഭവം പങ്കു വച്ചും നിരവധി പേർ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News