കൊടുങ്കാറ്റായി സാജിദ് ഖാന്‍; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടി

പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം ഇംഗ്ലണ്ട് ഗംഭീര തുടക്കം കുറിച്ചെങ്കിലും സാജിദ് ഖാന്‍ കൊടുങ്കാറ്റായതോടെ തിരിച്ചടി നേരിട്ടു. ഇംഗ്ലണ്ടിന്റെ മുന്‍നിരയിലെ നാലു ബാറ്റ്മാന്‍മാരെയാണ് സാജിദ് മടക്കിയത്. സെഞ്ചുറി (114) നേടിയ ഓപണര്‍ ബെന്‍ ഡക്കറ്റ് അടക്കം സാജിദിന് മുന്നില്‍ അടിയറവ് പറഞ്ഞു.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 239 എന്ന നിലയിലാണ് ഇംഗ്ലണ്ട്. പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് 366ല്‍ ഒതുങ്ങിയിരുന്നു. നുഅമാന്‍ അലി രണ്ട് വിക്കറ്റെടുത്തു.
നാലു വിക്കറ്റുകള്‍ മാത്രം കൈയിലുള്ള ഇംഗ്ലീഷ് പടയ്ക്ക് 127 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ച് നാല് വിക്കറ്റുകള്‍ എടുത്തിരുന്നു. ബ്രൈഡണ്‍ കാഴ്‌സ് മൂന്നും മാത്യു പോട്ട്‌സ് രണ്ടും ഷുഹൈബ് ബഷീര്‍ ഒന്നും വിക്കറ്റെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News