ലെബനനിൽ ഇസ്രയേൽ സേന കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവുമായി ഐക്യരാഷ്ട്ര സഭ. മേഖലയിൽ വിന്യസിച്ചിരുന്ന സമാധാനസേന അംഗങ്ങളോട് ബങ്കറുകളിൽ തുടരാൻ യുഎൻ അറിയിച്ചു.
ലെബനനിലെ യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നവരിൽ ഏകദേശം 600 ഇന്ത്യൻ സൈനികർ ഉൾപ്പെടുന്നുണ്ട്.
ഇസ്രായേൽ-ലെബനൻ അതിർത്തിയിലെ സ്ഥിതിഗതികൾ അതിവേഗം വഷളായിരിക്കുകയാണ്. അതിനിടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ പിന്നോട്ട് പോകാൻ ലെബനൻ സൈന്യത്തോട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ALSO READ; സെപ്റ്റംബർ മാസം പൊളിയായിരുന്നു! ഇന്ത്യയിലെ ടു വീലർ വില്പനയിൽ കഴിഞ്ഞ മാസം മികച്ച നേട്ടം
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രവും ലെബനനിലെ സ്പാനിഷ് ബറ്റാലിയൻ്റെ താവളവുമായ ചെബയിലെ സ്പാൻ ബാറ്റ് പ്രദേശം, നിലവിലുള്ള സംഘർഷത്തിൽ വലിയ പ്രത്യാഘാതമാണ് നേരിടുന്നത്. ഈ മേഖലയിൽ ഇസ്രായേൽ കര അധിഷ്ഠിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം ഇന്ത്യൻ സൈന്യം സംഭവങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
ENGLISH SUMMARY: UNITED NATIONS ISSUES WARNING TO PEACEKEEPING TROOPS AMID ISRAEL ATTACK
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here