സിറിയയിലേക്കുള്ള അഭയാർഥികളുടെ തിരിച്ചുവരവ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി മേധാവി

SYRIA

പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യംവിട്ടതിനെ തടുർന്ന്
സിറിയയിലേക്ക് വലിയ തോതിൽ അഭയാർഥികൾ എത്തുന്നതായും ഈ തിരിച്ചുവരവ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി മേധാവി.

2025ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 10 ലക്ഷം പേർ സിറിയയിലേക്ക് മടങ്ങുമെന്നാണ്‌ യുഎൻ മൈഗ്രേഷൻ ഏജൻസി കണക്കാക്കുന്നത്‌. ചില യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം സിറിയക്കാർക്കുള്ള അഭയാർഥി അപേക്ഷകൾ മരവിപ്പിച്ചിട്ടുണ്ട്.

ALSO READ; കുടി അൽപ്പം കൂടുന്നുണ്ട്! ഇംഗ്ലണ്ടിൽ മദ്യപാനത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്

“ലക്ഷക്കണക്കിന് ആളുകൾ മടങ്ങിവരുന്നത് ഇതിനകം ദുർബലമായ ഒരു സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന്‌ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡയറക്ടർ ജനറൽ ആമി പോപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുടാതെ സിറിയയെ സുസ്ഥിരമാക്കാനും പുനർനിർമിക്കാനും സഹായിക്കുന്നതിനും വേണ്ട പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

ഡിസംബർ എട്ടിനാണ് അബു മൊഹമ്മദ് അൽ ജൊലാനിയുടെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ഹയാത്‌ തഹ്‌രീർ അൽ ഷാം ഡി സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്‌. ഇതിന് പിന്നാലെ പ്രസിഡന്റ് കുടുംബവുമായി മോസ്കോയിലേക്ക് പോയിരുന്നു.2020ൽ അലെപ്പോയിൽനിന്ന് റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബാഷർ അൽ അസദ് തുരത്തിയ സംഘടനയ്ക്ക് ഇപ്പോൾ 30,000 സൈനികരുടെ പിൻബലമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News