പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണം പ്രമേയം പാസാക്കി യുഎൻ; വിട്ട് നിന്ന് ഇന്ത്യ അംഗീകരിച്ച് 124 രാജ്യങ്ങൾ

UN

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 43 രാജ്യങ്ങൾ വോട്ടിങില്‍ നിന്നും വിട്ടുനിന്നു.

Also Read: തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

അധിനിവേശം മൂലം പലസ്തീനുണ്ടായ നാശനഷ്ടങ്ങൾക്ക്‌ ഇസ്രയേൽ നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗാസയിലെ ഇസ്രയേൽ നടത്തുന്ന വംശഹത്യ തടയണമെന്നും പ്രദേശത്തേക്ക് മതിയായ മാനുഷിക സഹായം അനുവദിക്കാൻ ഇസ്രായേൽ നടപടികൾ സ്വീകരിക്കണമെന്നും ഐസിജെ വ്യക്തമാക്കി. ഇസ്രയേലിന്റെ നടപടികളെ തകർക്കാൻ രൂപകൽപന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നിൽ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്.

പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ല. പകരം മേഖലയിലെ സംഘർഷങ്ങൾ വർധിപ്പുമെന്നായിരുന്നു പ്രമേയത്തെ എതിർത്ത യുഎസിന്റെ അഭിപ്രായം. ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിൽ നിന്നും വിട്ടു നിന്നു.

Also Read: ദുബായിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കുന്നു; സ്റ്റേഷനുകൾ തുറക്കുക 2026 മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News