ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ രക്ഷാസമിതി. റമദാന്‍ മാസം വെടിനിര്‍ത്തല്‍ വേണമെന്നാണ് യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശം. ബന്ദികളെ ഹമാസ് ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 14 അംഗ രാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയവും പാസാക്കി. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന അമേരിക്ക വീറ്റോ അധികാരവും പ്രയോഗിച്ചില്ല.
ALSO READ:ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചു; അസം എംഎൽഎ കോൺഗ്രസ് വിട്ടു
നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ വെടിനിര്‍ത്തലാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രമേയം അവതരിപ്പിച്ചത് അള്‍ജീരിയയുടെ പ്രതിനിധിയും അറബ് ബ്ലോക്കിന്റെ സുരക്ഷാ കൗണ്‍സിലിലെ നിലവിലെ അംഗവുമായ അമര്‍ ബെന്‍ഡ്ജാമയാണ്. രക്തച്ചൊരിച്ചില്‍ ഇനിയും തുടരുന്നത് അനുവദിക്കാനാകില്ലെന്ന് പ്രമേയത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ:വി ഡി സതീശനെതിരായ കോഴ ആരോപണം; കേസ് നാളെ രാവിലെ 11 ന് കോടതി പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here