ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം കുറയുന്നു; 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസ

ഗാസയിലെ ആശുപത്രികളിൽ ഇന്ധനം തീരുന്നുവെന്ന് മുന്നറിയിപ്പ് നൽകി യുഎൻ. ജനറേറ്ററുകൾക്ക് 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ലെന്നും ജനറേറ്ററുകൾ നിലച്ചാൽ വലിയ രീതിയിലുള്ള ദുരന്തമാണുണ്ടാവുകയെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

ALSO READ:വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാര്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പലസ്തീൻ പ്രദേശത്ത് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തുകയും വാഹനങ്ങൾ ഈജിപ്തുമായുള്ള തെക്കൻ അതിർത്തിയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിരുന്നു. ഈ സാഹചര്യത്തിൽ ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ വിതരണം വലിയ രീതിയിൽ കുറയുകയാണ്. തങ്ങളുടെ ഷെൽട്ടറുകളിൽ ഇനി വെള്ളം നൽകാൻ കഴിയില്ലെന്ന് യുഎൻ മുന്നറിയിപ്പ് നൽകി: ‘ഗാസയെ കഴുത്തു ഞെരിച്ച് കൊല്ലുന്നു. ഗാസയിൽ ജീവൻ ഇല്ലാതാകുന്നു.’ എന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞ യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഗാസ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് പറഞ്ഞു.

ഗാസയിലെ ജനങ്ങള്‍ കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.അതേസമയം സംഘർഷം ഉണ്ടായത് മുതൽ യുഎന്നും മറ്റ് മാനുഷിക ഏജൻസികളും സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിൽ 700 കുട്ടികൾ ഉൾപ്പെടെ 2,670 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ALSO READ:ഹാക്ക് ചെയ്യപ്പെടാതെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം; വീഡിയോയുമായി കേരളപൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News