‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടം പിടിച്ചയിടം സ്വന്തം വീട്’; യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

UN WOMEN REPORT

ആഗോളതലത്തിൽ 2023ൽ ഒരു ദിവസം ശരാശരി 140 സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലം വീടാണെന്നും പങ്കാളിയോ കുടുംബാംഗമോ ആണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നും രണ്ട് യുഎൻ ഏജൻസികൾ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2023ൽ ലോക വ്യാപകമായി നടന്ന ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി പങ്കാളിയോ അടുത്ത കുടുംബാംഗമോ ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് 2022ൽ 48,800 ആയിരുന്നു.

ALSO READ; മനിലയിൽ കുടിയേറ്റക്കാർ പാർത്ത ചേരി തീവിഴുങ്ങി, കത്തി നശിച്ചത് ആയിരത്തിലധികം വീടുകൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ യുഎൻ വുമൺ, യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസ് എന്നിവർ പുറത്തിറക്കിയതാണ് റിപ്പോർട്ട്. എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നുവെന്നും ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ആഫ്രിക്കയിലാണ് പങ്കാളികളാൽ കൊല്ലപ്പെട്ട സംഭവങ്ങൾ ഏറ്റവും കൂടുതൽ നടന്നത്. 2023ൽ 21,700 പേരാണ് ആഫ്രിക്കയിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകളെ കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു.

ALSO READ; ‘മസ്കും രാമസ്വാമിയും നമുക്ക് പണിയുണ്ടാക്കി വയ്ക്കും’; രണ്ടാം ട്രംപ് സർക്കാറിലെ ഭീഷണികളെ തുറന്ന് പറഞ്ഞ് ചൈനീസ് ഉപദേഷ്ടാവ്

പുരുഷന്മാരുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും വീടുകൾക്കും കുടുംബങ്ങൾക്കും പുറത്താണ് നടക്കുന്നതെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ആഗോള വ്യാപകമായി 2023ൽ നരഹത്യയ്ക്ക് ഇരയായവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. വിവിധ രാജ്യങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും കൊല്ലുന്നത് തടയാൻ ശ്രമിച്ചിട്ടും അവരുടെ കൊലപാതകങ്ങൾ അപകടകരമാംവിധം ഉയർന്ന തലത്തിൽ തുടരുന്നതായും റിപ്പോർട്ട് പറയുന്നു. സമയോചിതവും ഫലപ്രദവുമായ ഇടപെടലുകളിലൂടെ കൊലപാതകങ്ങൾ തടയാനാകുമെന്നും രണ്ട് ഏജൻസികളും പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News