ടിക്കറ്റ് ബുക്ക് ചെയ്തിട്ടും എ സി കോച്ചില്‍ കയറ്റിയില്ല; ഗ്ലാസ് ഇടിച്ച് തകര്‍ത്ത് യുവാവ്

എസി കംപാര്‍ട്‌മെന്റില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തിട്ടും കയറ്റാതിരുന്നതിനെ തുടര്‍ന്ന് ട്രെയിനിന്റെ വാതിലിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ച് യുവാവ്. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം. തിരക്കുള്ള കോച്ചിനുള്ളിലേക്ക് കയറാന്‍ യുവാവ് ശ്രമിച്ചതോടെ വാതിലില്‍ നിന്നയാള്‍ അകത്ത് സ്ഥലമില്ലെന്നും കയറാന്‍ സാധിക്കില്ലെന്നും പറയുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിനില്‍ കയറാനാവാതെ വന്നതോടെ ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

Also Read: വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ, നടപടി എൽഡിഎഫ് പരാതിയിൽ

ടിക്കറ്റെടുത്തിട്ടും കയറാനാകാതെ യുവാവ് നില്‍ക്കുമ്പോള്‍ ടിക്കറ്റെടുക്കാത്തവരാണ് യുവാവിനെ തടഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. 32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതുവരെ രണ്ട് മില്യണിലേറെ ആളുകളാണ് കണ്ടത്. ‘ഘര്‍ കെ കലാഷ്’ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എസി കോച്ചില്‍ ടിക്കറ്റില്ലാത്തവര്‍ കയറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരാറുണ്ടെങ്കിലും പലപ്പോഴും നടപ്പിലാകാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News