മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ അനശ്ചിതത്വം തുടരുന്നു; ഷിൻഡെയും ബിജെപിയും തമ്മിൽ ഭിന്നത രൂക്ഷം

മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. ഇന്ന് ബിജെപിയുടെ കേന്ദ്ര നിരീക്ഷണ സംഘം മുംബൈയിലെത്തും. പാർട്ടിയുടെ പ്രധാന റോളിലേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഉന്നത വൃത്തങ്ങൾ അവകാശപ്പെടുന്നത്. അതേസമയം ഷിൻഡെയും ബിജെപിയും തമ്മിൽ ഭിന്നത രൂക്ഷം. നിർണായക യോഗങ്ങളിൽ നിന്നും വിട്ട് നിന്ന് ഷിൻഡെ.

ഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ ഔദ്യോദികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഇന്ന് മുംബൈയിൽ നടക്കുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പാർട്ടിയുടെ പ്രധാന റോളിലേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഉന്നത വൃത്തങ്ങൾ അവകാശപ്പെടുന്നത്.

Also read: മധ്യപ്രദേശ് ബിജെപിയിൽ കലഹം രൂക്ഷം; മന്ത്രിയുടെ തോൽവിക്ക് കാരണം സിന്ധ്യയെന്ന് വിമർശനം

പാർട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പേര് അന്തിമമാക്കിയതായാണ് മുതിർന്ന ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. ഇത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലിയ തിരിച്ചു വരവിനാകും വേദിയാകുക.

തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്. ഞാൻ കടലാണ്. തിരിച്ചു വരുമെന്നാണ് അടുത്തിടെ ഫഡ്‌നാവിസ് എക്‌സിൽ പങ്ക് വച്ചതും ഡിസംബർ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

എന്നാൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷിൻഡെയും ബിജെപിയും തമ്മിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുകയാണ്. ചർച്ചയിലൂടെ പരിഹാരം തേടുമെന്നാണ് ഏകനാഥ് ഷിൻഡെ ആവർത്തിക്കുന്നത്.

Also read: ഏക്‌നാഥ് ഷിൻഡെ ആശുപത്രിയിൽ; സർക്കാർ രൂപീകരണ ചർച്ചകൾ ഇന്നും റദ്ദാക്കി

എന്നാൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട മഹായുതിയുടെ നിർണായക യോഗങ്ങൾ ആരോഗ്യ പ്രശ്നം പറഞ്ഞു ഷിൻഡെ റദ്ദാക്കുകയിരുന്നു. ദില്ലിയിൽ അമിത് ഷായുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിന് ശേഷമാണ് നിരാശനായ ഷിൻഡെ സഖ്യത്തിൽ നിന്ന് വിട്ടു നിൽക്കാൻ തുടങ്ങിയത്. എൻസിപി അധ്യക്ഷൻ അജിത് പവാർ മന്ത്രിസഭയിലുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തുടരാൻ സാധ്യതയുണ്ടെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ നിഷേധിച്ച് ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് നിലപാട് വ്യക്തമാക്കി. ശ്രീകാന്ത് ഷിൻഡെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ശിവസേനയിലെ മുതിർന്ന നേതാക്കൾക്കും വിയോജിപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് എം പി ശ്രീകാന്ത് ഷിൻഡെ എക്‌സിലൂടെ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News