പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം. ഈയൊരു ദിവസം കാത്തിരിക്കുമെന്നും ഫലമുണ്ടായില്ലെങ്കില്‍ നാളെ മാര്‍ച്ച് പുനരാരംഭിക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വന്‍ സിങ് പന്ദേര്‍ ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഇന്നലെ അറിയിച്ചിരുന്നു.
ALSO READ: സിക്‌സറുകളുടെയും ഫോറുകളുടെയും പൊടിപൂരം..! സൂര്യയാണ് താരം, വീഡിയോ
കര്‍ഷകര്‍ ആദ്യം സര്‍ക്കാരിനോട് സംസാരിക്കണം എന്നാണ് മന്ത്രിയുടെ നിലപാട്. കര്‍ഷക സംഘടനകള്‍ പ്രതിനിധികളെ ദില്ലിയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെയാണ് കാല്‍നടയായി 101 കര്‍ഷകര്‍ അടങ്ങുന്ന സംഘം ദില്ലി ചലോ മാര്‍ച്ച് പുനരാരംഭിച്ചത്. എന്നാല്‍ ബാരിക്കേഡ് മറികടന്ന് മുന്നേറാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കുനേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒന്‍പത് കര്‍ഷകര്‍ക്കാണ് പരുക്കേറ്റത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് അനുമതി നിഷേധിച്ച ഹരിയാന സര്‍ക്കാര്‍, അംബാല്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് വിഛേദിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, രാഷ്ട്രീയതര സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here