ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ച അഭിമുഖം പ്രസിദ്ധീകരിച്ച ജര്‍മന്‍ മാസികയുടെ എഡിറ്ററായ ഫങ്കെയെ പുറത്താക്കി. ഫോര്‍മുല വണ്‍ താരം മൈക്കള്‍ ഷൂമാക്കറുടെ അഭിമുഖമാണ് ഡൈ അക്റ്റ്വെല്ല എന്ന ജര്‍മന്‍ മാസിക കവര്‍ ചിത്രത്തോടെ പ്രസിദ്ധീകരിച്ചത്.
2013 ഡിസംബറില്‍ മെറിബെലിലെ ഫ്രഞ്ച് ആല്‍പ്സില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെയാണ് ഷൂമാക്കറിന് അപകടം പറ്റിയിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ അബോധാവസ്ഥയിലാണുള്ളത്.
അഭിമുഖത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ഷൂമാക്കറുടെ കുടുംബ വക്താവ് സബിന്‍ കെഹ്ം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ഷുമാക്കറുടെ കുടുബത്തോട് മാപ്പ് പറയുന്നതായും മാസികയുടെ വക്താക്കള്‍ അറിയിച്ചു.
മാസിക തുറന്ന് വായിക്കുമ്പോള്‍ മാത്രമാണ് എഐ അഭിമുഖമാണെന്ന് വ്യക്തമാകുന്നത്. കുടുംബം നിയമനടപടി സ്വീകരിച്ചതോടെയാണ് എഡിറ്ററെ പുറത്താക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here