രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അനുസരിച്ചല്ല, ഭരണഘടന അനുസരിച്ചാണ് രാജ്യം പോകേണ്ടത്.
ALSO READ:ഇന്ത്യയുടെ കുതിപ്പ് അഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!
എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ യുഎപിഎ പോലുള്ള വകുപ്പുകള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഭരണഘടനയുടെ നട്ടെല്ല് ആയ മതേതരത്വത്തിലും, ജനാധിപത്യത്തിലും കൈവെക്കാന്‍ ആരെയും അനുവദിക്കരുതെന്നും ടീസ്റ്റ സെതല്‍വാദ് കൊച്ചിയില്‍ പറഞ്ഞു. എറണാകുളം സഹോദര സൗദത്തില്‍ നടന്ന ചടങ്ങില്‍ ഫോറം ഫോര്‍ ഡെമോക്രസി & കമ്മ്യൂണല്‍ അമിറ്റിയുടെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ടീസ്റ്റ സെതല്‍വാദ്.
ALSO READ:ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നത്: കടകംപള്ളി സുരേന്ദ്രൻ
രാജ്യത്ത് ബിജെപി ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പോരാടാനുള്ള കരുത്ത് ജനത്തിനുണ്ടാകണം. രാജ്യത്ത് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നത് വിശ്വാസംകൊണ്ടല്ലെന്നും, അധികാരം കൈയാളാനുള്ള ആയുധമായതുകൊണ്ടാണെന്നും ടീസ്റ്റ സെതല്‍വാദ് കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here