അഞ്ച് സിക്‌സറുകളും ആറു ഫോറുകളും ബൗണ്ടറി കടത്തി ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് അണ്ടര്‍ 19 ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരമായ വൈഭവ് സൂര്യവംശി. ഇന്ത്യന്‍ ഓപ്പണറായ വൈഭവ് ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തില്‍ 36 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്തു. ഇതോടെ ഷാര്‍ജയില്‍ നടന്ന സെമി ഫൈനലില്‍ ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനലില്‍ കടന്നു. മത്സരത്തിലെ രണ്ടാം ഓവറില്‍ മൂന്നു സിക്‌സുകളും ഫോറുകളുമാണു താരം അടിച്ചുകൂട്ടിയത്. ദുല്‍നിത് സിഗെരയെറിഞ്ഞ ഓവറില്‍ ആകെ 31 റണ്‍സാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
1.1 കോടിക്ക് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് 13കാരനായ സൂര്യവംശി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സെടുത്ത് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചറി നേടിയ മധ്യനിര താരം ലക്വിന്‍ അബിസിന്‍കെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ചേതന്‍ ശര്‍മ മൂന്നും കിരണ്‍ ചോര്‍മല്‍, ആയുഷ് മാത്രെ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21.4 ഓവറുകളില്‍ വിജയത്തിലെത്തി.
Name to watch. Shots to remember. 🌟 #VaibhavSuryavanshi lives up to the hype in the Men’s U-19 #AsiaCup 💥#SonySportsNetwork #NextGenBlue #NewHomeOfAsiaCup #SLvIND pic.twitter.com/wChEWBpRav
— Sony Sports Network (@SonySportsNetwk) December 6, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here