അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുഎഇയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളും ഇവർക്കൊപ്പം 4 റിസർവ് താരങ്ങളുമുണ്ട്. സ്റ്റാൻഡ് ബൈ താരങ്ങൾ മാത്രമാവും ടീമിനൊപ്പം ഉണ്ടാകുക.

ALSO READ: ‘നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ.. ഞങ്ങൾ കൂടെയുണ്ട്’, ജനങ്ങളുടെ ഈ സന്ദേശമാണ് നവകേരള സദസിന്റെ വിജയമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടീമിലെ റിസർവ് താരമായിരുന്ന പഞ്ചാബ് താരം ഉദയ് സഹറൻ ആണ് ടീമിനെ നയിക്കുക. ചതുർ അംഗ ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളൊക്കെ ടീമിൽ ഉണ്ട് . ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെട്ട ടൂർണമെൻ്റിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ടീമുകൾ കളിച്ചിരുന്നു. ഈ രണ്ട് ടീമുകൾ തമ്മിലാണ് നാളെ ഫൈനൽ. ഇതിൽ ഇന്ത്യ എ സ്ക്വാഡ് ക്യാപ്റ്റനാണ് ഉദയ് സഹറൻ. ഇന്ത്യ ബി സ്ക്വാഡ് ക്യാപ്റ്റൻ കിരൺ ചോമാലെയ്ക്ക് അവസരം ലഭിച്ചില്ല.

അർഷിൻ കുൽക്കർണി, ആദർശ് സിംഗ്, രുദ്ര മയൂർ പട്ടേൽ, സച്ചിൻ ദാസ്, പ്രിയാൻഷു മോലിയ, മുഷീർ ഖാൻ, ഉദയ് സഹാറൻ (സി), ആരവേലി അവനീഷ് റാവു (ഡബ്ല്യുകെ), സൗമി കുമാർ പാണ്ഡെ (വിസി), മുരുകൻ അഭിഷേക്, ഇന്നേഷ് മഹാജൻ (ഡബ്ല്യുകെ), ധനുഷ് ഗൗഡ , ആരാധ്യ ശുക്ല, രാജ് ലിംബാനി, നമൻ തിവാരി എന്നിവരാണ് ഇന്ത്യ അണ്ടർ 19 സ്ക്വാഡിലുള്ളത്. പ്രേം ധവാകർ, അൻഷ് ഗോസയി, അമാൻ എന്നയവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.

ALSO READ: ആൾക്കൂട്ട പരിപാടികൾ: മാർഗരേഖ പുതുക്കും

ഡിസംബർ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവർക്കൊപ്പം ജപ്പാനും ഏഷ്യാ കപ്പിൽ കളിക്കുന്നുണ്ട്. ഡിസംബർ 17ന് ഫൈനൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News