പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ്; ഇന്ത്യ ജേതാക്കൾ

Asiacup Womens

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ വനിതകൾ ജേതാക്കൾ. ഫൈനലിൽ ബം​ഗ്ലാദേശ് വനിതകളെയാണ് ഇന്ത്യ 41 റൺസിന് പരാജയപ്പെടുത്തിയത്.

ടോസ് നേടിയ ബം​ഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യയെ അയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത ഇന്ത്യക്കായി 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം ഗോങ്കടി തൃഷ 52 റൺസെടുത്തു. തൃഷയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്.

Also Read: ‘ആ തീരുമാനം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട്’; ഡി ​ഗുകേഷിന്റെ അമ്മ

മറുപടി ബാറ്റിങ്ങിനിറങ്ങിയ 18.3 ഓവറിൽ ബം​ഗ്ലാദേശ് 77 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യൻ ബൗളിങ് നിരയിൽ ആയുഷി ശുക്ല പതിനേഴ് വിക്കറ്റ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളെടുത്തു. സോനം യാദവും പാരുണിക സിസോദിയയും ഇന്ത്യക്കായി രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Also Read: പെപ്പിനും സിറ്റിക്കും ഇത്തവണ ദുഃഖ ക്രിസ്മസ്; ആസ്റ്റണ്‍ വില്ലയോട് തോറ്റു, കിരീടം നിലനിര്‍ത്താനാകില്ല

22 റൺസെടുത്ത ജുവൈരിയ ഫെർഡോസാണ് ബം​ഗ്ലാദേശ് ബാറ്റിങ് നിരയിൽ അല്പമെങ്കിലും തിളങ്ങിയത്. ബം​ഗ്ലാദേശ് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News