ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഭോപ്പാലിലേക്ക് കേരള താരങ്ങള്‍ വിമാനത്തില്‍ പോകും

v sivankutty

ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് വിമാനത്തില്‍ പോകാന്‍ അവസരമൊരുക്കി  മന്ത്രി വി ശിവന്‍കുട്ടി. വിമാന ടിക്കറ്റെടുക്കാന്‍ മന്ത്രി തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിര്‍ദേശം നല്‍കി.

ALSO READ: ‘ആ സീന്‍ കണ്ടിട്ട് ആളുകള്‍ കൂവി കൊല്ലും എന്നാണ് കരുതിയത്, എന്നാല്‍ വലിയ കയ്യടിയാണ് തിയേറ്ററില്‍ കിട്ടിയത്’: നസ്ലന്‍

നവംബര്‍ 17ന് ഭോപ്പാലില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും തേര്‍ഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നല്‍കിയിരുന്നു. ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കുകയും ചെയ്തു.

ALSO READ: ‘വയനാടിനോട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്, ഇവിടുത്തെ ജനങ്ങളും മനുഷ്യരല്ലേ…’: സത്യൻ മൊകേരി

എന്നാല്‍ മുഴുവന്‍ ടിക്കറ്റുകളും കണ്‍ഫേം ആയില്ല. ഇതറിഞ്ഞ മന്ത്രി കുട്ടികളെ വിമാനത്തില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കായികതാരങ്ങള്‍ക്ക് മന്ത്രി വിജയാശംസകള്‍ നേര്‍ന്നു. വെള്ളിയാഴ്ച 16 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴു പേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News