അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. പകരം ടൂര്‍ണമെന്റിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡ് യോഗം അറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കയെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
അതേസമയം ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും ശ്രീലങ്കന്‍ ടീമിന് മത്സരിക്കാന്‍ തുടര്‍ന്നും സാധിക്കും. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും. ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് 2022ല്‍ ആതിഥേയത്വം വഹിച്ചത് വെസ്റ്റ് ഇന്‍ഡീസാണ്. നിലവില്‍ ഇന്ത്യയാണ് ചാമ്പ്യന്‍മാര്‍. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരാണുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, സ്‌കോട്ലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാവ്വെ, നമീബിയ എന്നിവര്‍ ഗ്രൂപ്പ് സിയിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍,ന്യൂസീലന്‍ഡ് നേപ്പാള്‍ ഗ്രൂപ്പ് ഡിയിലും ഉള്‍പ്പെടുന്നു.
READ ALSO:28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here