ബിഹാറില്‍ പാലം കാറ്റില്‍ തകര്‍ന്നു. വൈശാലിയില്‍ ഗംഗ നദിക്ക് കുറുകെ നിര്‍മിച്ച താത്ക്കാലിക പാലമാണ് കാറ്റില്‍ തകര്‍ന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പാലമാണ് തകര്‍ന്നു വീഴുന്നത്.
Also read- ദുരന്തത്തിന്റെ ബാക്കിപത്രം; ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു
കിഷന്‍ഗഞ്ചിലെ ഗല്‍ഗാലിയക്കും അരാരിക്കും ഇടയില്‍ മെച്ചി നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലം ദിവസങ്ങള്‍ക്ക് മുന്‍പാണ് തകര്‍ന്ന് വീണത്. ഈ മാസം ആദ്യം ഭഗല്‍പൂര്‍ ജില്ലയിലും നിര്‍മാണത്തിലിരുന്ന നാലുവരി പാലം തകര്‍ന്നിരുന്നു. ഭഗല്‍പൂര്‍ ജില്ലയെ ഖഗാരിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ ചിലവ് 1,700 കോടി രൂപയായിരുന്നു. ഇതേ പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തകര്‍ന്നിരുന്നു.
പാലം തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here