മുടക്കുമുതൽ 1.30 കോടി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നത് ഭൂഗർഭ സഞ്ചാരപാത

കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ഭൂഗർഭ സഞ്ചാരപാത ഒരുങ്ങുന്നു. 1.30 കോടി മുടക്കിയുള്ള പാതയുടെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി പാത പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

Also Read; കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം

മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിതാണ് ഭൂഗർഭ പാത നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് നിന്നുമാണ് പാത ആരംഭിക്കുന്നത്.18.576 മീറ്റർ നീളവുംഅഞ്ചുമീറ്റർ വീതിയും 3.5 മീറ്റർ ഉയരവും ഉള്ളതാണ് പാത. എത്രയും വേഗം പണി പൂർത്തിയാകുമെന്ന് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

Also Read; ബിജെപി കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നത് ഗ്യാരന്റിയാണ്, മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷതവഹിച്ചു. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News