വയറെരിയുന്നവർക്കായി തിരുവോണ ദിനത്തിലും DYFI-യുടെ കരുതൽ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പായസമുൾപ്പടെ നൂറുകണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്തു

തിരുവോണ ദിനത്തിലും മുടക്കമില്ലാതെ  വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള പെരുങ്കടവിള മേഖല കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം നടത്തിയത്. ദിവസേന ആയിരത്തിലധികം സ്നേഹ പൊതിച്ചോറാണ് DYFI യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിതരണം ചെയ്യുന്നത്. DYFI നെയ്യാറ്റിൻകര ബ്ലോക്ക് പരിധിയിലെ പെരുങ്കടവിള മേഖലയാണ് ഇന്നത്തെ പൊതിച്ചോർ വിതരണം നടത്തിയത്.
തിരുവോണ ദിനത്തിൽ പായസമടക്കമുള്ള വിഭവങ്ങൾക്കൊപ്പമാണ് പൊതിച്ചോർ  വിതരണം ചെയ്തത്. ഓരോ ദിവസവും ആയിരത്തിലധികം പൊതിച്ചോറുകളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിതരണം ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്തുട നീളം വിവിധ ആശുപത്രികളിൽ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും DYFI യുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം ഭക്ഷണ വിതരണം നടക്കുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News