ഇന്തോ ഗാഞ്ചറ്റിക്ക് നദീതടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഭൂര്‍ഗഭജല ലഭ്യത ടിപ്പിംഗ് പോയിന്റും പിന്നിട്ടെന്ന മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്. ചെറിയ മാറ്റങ്ങളിലൂടെയോ പ്രതിഭാസങ്ങളിലൂടെയോ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാകുന്ന ഘട്ടത്തിനെയാണ് ടിപ്പിംഗ് പോയിന്റ് എന്ന് പറയുന്നത്. 2025ഓടെ നദീതടത്തിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഭൂര്‍ഗര്‍ഭജല ലഭ്യത വളരെ താഴ്ന്ന നിലയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍ കണക്ടഡ് ഡിസാസ്റ്റര്‍ റിസ്‌ക്‌സ് റിപ്പോര്‍ട്ട് 2023 എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി – ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഹ്യൂമന്‍ സെക്യൂരിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ALSO READ: എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം നിന്നത് ശില്പ; തുറന്ന് പറഞ്ഞ് രാജ് കുന്ദ്ര
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന ആറോളം ടിപ്പിംഗ് പോയിന്റുകളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ദ്ധിക്കുന്ന വംശനാശം, ഭൂഗര്‍ഭജല ശോഷണം, പര്‍വത ഹിമാനികള്‍ ഉരുകല്‍, ബഹിരാകാശ അവശിഷ്ടങ്ങള്‍, അസഹനീയമായ ചൂട്, അപകടത്തിലാവുന്ന ഭാവികാലം എന്നിവയാണത്. ഭൂമിയുടെ നിലനില്‍പ്പ് തന്നെ ചോദ്യത്തിലാവുന്ന അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. റിപ്പോര്‍ട്ട് പ്രകാരമുള്ള മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയിലെ വിനാശകരമായ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടെ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. എഴുപതു ശതമാനത്തോളം ഭൂഗര്‍ഭജലമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ജലസ്‌ത്രോതസുകള്‍ വഹിക്കുന്നത് വലിയ പങ്കാണ്. എന്നാല്‍ ഈ ജലസ്‌ത്രോതസുകളും വലിയ ഭീഷണി നേരിടുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂഗര്‍ഭജല ലഭ്യത ടിപ്പിംഗ് പോയിന്റിലെത്തിയ രാജ്യമാണ് സൗദി അറേബ്യ ഇപ്പോള്‍ ഇന്ത്യയും ആ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഭൂഗര്‍ഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്, അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഉപയോഗത്തെക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ ഉപയോഗം.
ALSO READ: ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം; രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷം, വിമര്‍ശനം ശക്തം
ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശം രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ ഭക്ഷണ കലവറയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ അരി വിതരണത്തിന്റെ 50 ശതമാനവും ഗോതമ്പ് ശേഖരത്തിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നുണ്ട്. പഞ്ചാബിലെ 75% കിണറുകളിലെയും ജലം അമിതമായി ഉപയോഗിക്കപ്പെടുകയാണ്. ടിപ്പിംഗ് പോയിന്റ് പരിധി കഴിഞ്ഞാല്‍ പിന്നെ ഒരു തിരിച്ചുവരവ് അസാധ്യമാണ്. വരാനിരിക്കുന്ന വലിയ ആപത്തിനൊരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അവരുടെ നിര്‍ദ്ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here