അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴില്‍ രഹിതരായ 563 ചെത്തുതൊഴിലാളികള്‍ക്ക് 2500 രൂപയും, 331 വില്‍പ്പന തൊഴിലാളികള്‍ക്ക് 2000 രൂപയുമാണ് നല്‍കുക.

നെല്ലിന്റെ സംഭരണവില ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്

എക്‌സൈസും ബിവറേജസ് കോര്‍പറേഷനും സംയുക്തമായാണ് തുക നല്‍കുന്നത്. ധനസഹായത്തിന് അര്‍ഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.

Also Read: ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News