രാജ്യത്ത് തൊ‍ഴിലില്ലായ്മയുടെ നിരക്ക് ഉയരുന്നു, തൊ‍ഴില്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ട്

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും കൂടിയ നിരക്കിൽ. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ (സിഎംഐഇ) റിപ്പോര്‍ട്ടാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ വർദ്ധന ഉണ്ടായതായി പറയുന്നത്. രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായി ഉയർന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്ത് യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും സുവര്‍ണകാലഘട്ടമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് പ്രചാരണം നടത്തുമ്പോഴാണ് ഗൗരവമുള്ള ഇത്തരം കണക്കുകള്‍ പുറത്ത് വരുന്നത്.

രാജ്യത്ത് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന. നഗരങ്ങളില്‍ തൊഴിലില്ലായ്മ  8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി ഇക്കാലയ‍ളവില്‍ ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ മുന്‍ മാസത്തേക്കാള്‍ നേരിയ വ്യത്യാസം ഉണ്ടായി.  7.47 ശതമാനത്തിൽ നിന്ന്  7.34 ശതമാനമായി.

അതേസമയം നഗരപ്രദേശങ്ങളിലെ ആകെ തൊ‍ഴില്‍ അന്വേഷകരില്‍  54.8%  മാത്രമാണ് പുതിയ ജോലികൾ കണ്ടെത്തിയത്. സ്വകാര്യ കമ്പനികൾ നിയമനം പരിമിതപ്പെടുത്തുന്നതും ജോലി തേടുന്നവർക്ക് തിരിച്ചടിയാകുന്നുണ്ട്. ആഗോള തലത്തിൽ തന്നെ വൻ പിരിച്ചുവിടലുകളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News