കനത്ത ചൂട്; പൂജപ്പുരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ഡസ്റ്റ് ഡെവിളെന്ന് നിരീക്ഷകർ

അപ്രതീക്ഷിത ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ച് പൂജപ്പുര. വെള്ളിയാഴ്ചയോടെയാണ് പൂജപ്പുര മൈതാനത്തിന്റെ മധ്യത്തിൽ പൊടി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചൂട് കണക്കുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണീ പ്രതിഭാസമെന്ന് നിഗമനം.

Also Read; ചരട് പൊട്ടി പറക്കുന്ന പട്ടം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ്: ബിനോയ് വിശ്വം എം പി

മൈതാനത്ത് ക്രിക്കറ്റ് കാളി നടക്കുന്നതിനിടെയാണ് രണ്ട തവണ ചുഴലിക്കാറ്റുണ്ടായത്. ആദ്യം ഒരു മിനിറ്റും, തൊട്ടുപിന്നാലെ ഒന്നര മിനിറ്റ് ദൈർഖ്യത്തിലുമാണ് കാറ്റുണ്ടായത്. ചൂട് കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കൂടുതൽ പൊടിയുള്ള മൈതാനം പോലുള്ള സ്ഥലങ്ങളിലാണ് ഇത് വ്യക്തമായി കാണാൻ കഴിയുന്നത്.

Also Read; കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം; വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍

കഴിഞ്ഞ വേനൽക്കാലത്തും കേരളത്തിന്റെ പലയിടങ്ങളിലായി ഈ പ്രതിഭാസമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വ്യാപകമായി ഇത്തരം പ്രതിഭാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News