ഗൃഹപ്രവേശനത്തിന് നാട്ടില്‍ വരാനിരിക്കെ ദുരന്തം: ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും

ദുബായ് ദെയ്റഫ്രിജ് മുറാർ അൽ റാസിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷും (38) ഭാര്യ ജെഷിയുമാണ് (32) മരണപ്പെട്ടത്. അടുത്ത മുറിയിലെ തീ റിജേഷും ജെഷിയും താമസിച്ചിരുന്ന മുറിയിലേക്ക് പടരുകയായിരുന്നു.

പുതുതായി പണിത വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം. ജൂണിൽ വീടിന്‍റെ ഗ്രഹപ്രവേശനത്തിനായി എത്താനിരിക്കുകയായിരുന്നു ഇരുവരും.  റിജേഷിന്റെ മരണവാർത്ത അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ആറു മാസം മുൻപാണ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റിജേഷ് നാട്ടിലെത്തിയത്. 11 വർഷമായി ദുബായിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ദുബായ് ഖിസൈസിലെ ക്രസൻ്റ്  സ്കൂളിൽ അധ്യാപികയായിരുന്നു ജെഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News