കോഴിക്കോട് വഴി ഡല്‍ഹിയ്ക്കു പോകുന്ന നിസ്സാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പെട്ടെന്നുള്ള റൂട്ടുമാറ്റത്തില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. കൊങ്കണ്‍പാതയില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നതനുസരിച്ച് പാലക്കാട്-കോയമ്പത്തൂര്‍ വഴിയുള്ള യാത്രക്കാര്‍ ഏറെ പ്രതീക്ഷയിലായി. പലരും അതാത് സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍, രാത്രി 7.30 ആയതോടെ റെയില്‍വേ വാക്ക് മാറ്റി. ട്രെയിന്‍ പഴയ റൂട്ടിലൂടെ തന്നെയായിരിക്കും ഓടുകയെന്ന് പുതിയ അറിയിപ്പെത്തി.
ALSO READ: 2000 രൂപ പിഴ വേണോ? വേണ്ടെങ്കില്‍ വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ…
ഇതോടെ യാത്രക്കാരാണ് പിന്നീട് ഓട്ടത്തിലായത്. പലര്‍ക്കും ട്രെയിന്‍ പോകേണ്ട സമയത്ത് ഷൊര്‍ണൂര്‍ എത്തിച്ചേരുകയെന്നത് അപ്രാപ്യമായിരുന്നു. പലരും യാത്ര ഉപേക്ഷിച്ചു. എന്നാല്‍ രാത്രി 11 മണിയോടെ പരിഹാരവുമായി റെയില്‍വേ തന്നെ രംഗത്തെത്തി. പാലക്കാട് നിന്നും ഒറ്റപ്പാലത്തു നിന്നും മറ്റൊരു ട്രെയിനില്‍ യാത്രക്കാരെ റെയില്‍വേ ഷൊര്‍ണൂര്‍ എത്തിച്ചു. തുടര്‍ന്ന് 2 മണിക്കൂര്‍ ലേറ്റായാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here