ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കൊണ്ടാണ് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയിച്ചതെന്ന് പാലക്കാട് കൊപ്പത്തെ കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഇ കെ ഷഫീക്ക്. താൻ വിശ്വസിക്കുന്ന മുന്നണിയുടെ ആദർശങ്ങൾ ഉയർത്തിപിടിച്ചത് കൊണ്ടാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയതെന്ന് ഷഫീക്ക് വ്യക്തമാക്കി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
Also Read: നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും
യുഡിഎഫ് ഭരിച്ചിരുന്ന പട്ടാമ്പി കൊപ്പം പഞ്ചായത്തിൽ കോൺഗ്രസിന് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസിനെതിരെ സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പതിമൂന്നംഗ പഞ്ചായത്തിൽ ഏഴിനെതിരെ ഒന്‍പത് വോട്ടുകൾക്കാണ് എൽഡിഎഫിന്റെ പ്രമേയം പാസായത്. അതേസമയം പഞ്ചായത്തിലെ ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസിന് ഉണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഭരണസമിതിക്കെതിരെ വോട്ട് ചെയ്ത കോൺഗ്രസ് അംഗം ഷഫീഖിന്റെ നിലപാട്.
Also Read: പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ
ബുധനാഴ്ച്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം തന്നെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കുമെന്നാണ് ലഭ്യമായ സൂചന. അതേസമയം വോട്ടെടുപ്പിന് ശേഷം പുറത്ത് ഇറങ്ങിയ ഷഫീഖിനെതിരെ പ്രതിഷേധമുണ്ടായി. യുഡിഎഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here