പെരുമ്പാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

പെരുമ്പാവൂര്‍ ഒക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളിലെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി. നെറ്റിയിലും തലയിലും മുറിവുകള്‍ ഉള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

കമ്പനിക്കുള്ളിലെ ഭിത്തിയില്‍ രക്തക്കറയും മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലിസെത്തിയത്. നെറ്റിയില്‍ നീളത്തിലുള്ള മുറിവും, തലക്ക് കുറുകേ മറ്റൊരു മുറിവും ഉള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

Also Read: തൃശ്ശൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു

ഒക്കലില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന രോഹിണി റൈസ് മില്ലിന് പിന്‍ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. കാട്പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും മൃതദേഹത്തിന്റെ രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി വന്നിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. DNA പരിശോധന കൂടി നടത്തേണ്ടതുണ്ട്. പരിശോധന ഫലം ലഭിക്കാന്‍ ഏകദേശം ഒരാഴ്ചയോളം എടുക്കുമെന്നാണ് വിവരം.

Also Read: നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച പരീക്ഷ; തടിച്ചുകൊഴുക്കാന്‍ മാത്രം നടത്തുന്നു; ഉദയനിധി സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News