മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്, ഒടുവിൽ ട്വിസ്റ്റ്

kerala-police

നാദാപുരം ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ കെട്ട് ഭീതി പരത്തി. പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ മുതൽ വൈകുന്നേരം അഞ്ച് മണി വരെ റോഡിൽ ഉടമസ്ഥരില്ലാത്ത നിലയിൽ പാർസൽ കെട്ട് കണ്ടതോടെയാണ് വ്യാപാരികൾ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാൽ സ്ഫോടക വസ്തുക്കളോ, പാർസൽ കെട്ടുകൾക്കകത്ത് ലോഹ ഭാഗങ്ങളോ ഇല്ലെന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനസ്സിലായി. തുടർന്ന് സമീപത്തെ കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ടൂറിസ്റ്റ് ബസ്സിൽ നിന്ന് മൂന്ന് കെട്ടുകൾ ഇറക്കുന്നത് കണ്ടെത്തുകയും രണ്ട് കെട്ടുകൾ മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതും വീഡിയോയിൽ കാണുന്നത്.

ALSO READ; അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം; പോലീസ് റെയ്ഡിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ

ഉപേക്ഷിച്ച നിലയിൽ കണ്ട കെട്ടിൽ, പോളിത്തീൻ കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറച്ച് ടൗണിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് മനസിലായത് അപ്പോ‍ഴാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News