ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും

ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. എത്രയും വേഗം ബിൽ പാസാക്കാനാണ് സർക്കാർ നീക്കം. ഏക സിവിൽ കോഡിനായി തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളും യു സി സി നടപ്പിലാക്കാനുള്ള നീക്കത്തിലാണ്.

Also read:സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് ഇതിനായി ചേരുന്നത്. ഏക സിവില്‍ കോഡ് നിയമസഭ പാസാക്കിയാൽ, ബിൽ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

Also read:അരി വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം;മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ കൂടിക്കാഴ്ച ഇന്ന്

ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും. യു.സി.സി നടപ്പാക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ മുസ്‍ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News