ഏകീകൃത കുർബാന തർക്കത്തിൽ ഒരിക്കൽ കൂടി ചർച്ചകൾ നടത്താനായി ആർച് ബിഷപ്പ് സിറിൽ വാസ് കൊച്ചിയിൽ എത്തി. അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂറുമായി ചർച്ച നടത്തി. ഏകീകൃത കുർബാന ക്രിസ്മസ് ദിനം മുതൽ നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഇതിനോട് പൂർണമായും യോജിക്കുന്നില്ല. ഉത്തരവിൽ മാർപാപ്പയ്ക്ക് തെറ്റുപറ്റിയെന്നാണ് നിലപാട്.
ALSO READ: കേന്ദ്ര അവഗണന; കേരളത്തിന്റെ പൊതു നിവേദനത്തിൽ യുഡിഎഫ് എംപിമാർ ഒപ്പിടുന്നില്ലെന്ന് ധനമന്ത്രി
ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന നടത്താമെന്നും മറ്റു ദിനങ്ങളിലെ കുർബാനയിൽ ഇനിയും ചർച്ചകൾ നടത്തിയശേഷമേ തീരുമാനം ഉണ്ടാകൂ എന്നും എറണാകുളം അങ്കമാലി അതിരൂപത നിലപാട് അറിയിച്ചിട്ടുണ്ട്. പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിനെ ഇക്കാര്യം വിമത വിഭാഗം അറിയിച്ചു . ഇനിയും ചർച്ചകൾ തുടരുമെന്നാണ് ആർച് ബിഷപ്പ് സിറിൽ വാസ് വിമാനത്താവളത്തിൽ വത്തക്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
23 ന് ആർച് ബിഷപ്പ് സിറിൽ വാസ് മടങ്ങും. അതിരൂപതയിലെ സ്ഥിതിഗതികൾ ഒരാഴ്ചയ്ക്ക് ശേഷം വത്തിക്കാനിൽ എത്തി ആർച് ബിഷപ്പ് സിറിൽ വാസ് മാർപാപ്പയെ ധരിപ്പിക്കും. അതിനിടെ കത്തോലിക്കാ സഭയിൽ മാർപാപ്പയാണ് അവസാന വാക്ക് എന്ന് ഓർമിപ്പിച് അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനമൊഴിഞ്ഞ ആർച് ബിഷപ്പ് ആൻഡ്റൂസ് താഴത്ത് വീണ്ടും രംഗത്തെത്തുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിൽ ഉടലെടുത്ത ആരാധനാക്രമം സംബന്ധിച്ച തർക്കങ്ങൾ ക്രിസ്മസ് ദിനങ്ങളിൽ അവസാനിച്ചില്ലെങ്കിൽ വത്തിക്കാനിൽനിന്ന് കടുത്ത നടപടികൾ ഉണ്ടായേക്കും. ജനുവരിയിൽ നടക്കുന്ന സിനഡിന് മുമ്പ് തന്നെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ അത്തരം നടപടികൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here