അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഊമക്കത്ത്; കരങ്ങൾ വെട്ടിമാറ്റുമെന്ന് ഭീഷണി

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഊമക്കത്ത്. സഭയെ അനുസരിക്കാത്ത മെത്രാൻമാരും,വൈദികരും ആവശ്യമില്ലെന്നും കരങ്ങൾ വെട്ടിമാറ്റുമെന്നും കത്തിൽ പറയുന്നു. 15 ഓളം വൈദികർക്കാണ് കത്തയച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്നാണ് വൈദികർക്ക് കത്ത് എത്തിയിരിക്കുന്നത്.

Also Read: റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്. പൊലീസിൽ പരാതി നൽകുമെന്ന് വൈദികർ അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഏകീകൃത കുർബാന തർക്കവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി മാർപ്പാപ്പയുടെ പ്രതിനിധി കൊച്ചിയിലെത്തിയിരുന്നു.

Also Read: പാർലമെന്റ് സുരക്ഷാ വീഴ്ച; നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News