ഏകീകൃത കുർബാന തർക്കം; അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ നിർബന്ധിച്ചു ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം. സിനഡൽ കമ്മീഷനിലെ തീരുമാനം അംഗീകരിക്കുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു. വിദേശ പ്രതിനിധിയുടെ സന്ദശന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയുടെ നിലപാടിന് കാത്തിരിക്കാമെന്ന നിലപാടിലായിരുന്നു സിനഡ് യോഗം പൂര്‍ത്തിയാക്കിയത്.

ALSO READ:യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം; ഗ്രൂപ്പ് യുദ്ധത്തിനിടയിൽ സ്ഥാനമേറ്റെടുത്ത് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

അതേസമയം, എറണാകുളം – അങ്കമാലി അതിരൂപതയിൽ പൂർണമായി ഏകീകൃത കുർബാന അംഗീകരിക്കില്ല. വിശേഷ ദിവസങ്ങളിൽ ബസലിക്കയിൽ അഞ്ച് ദിവസം ഏകീകൃത കുർബാന എന്ന തീരുമാനം അംഗീകരിക്കും. മറ്റുള്ള ദേവാലയങ്ങളിൽ വർഷത്തിൽ ഒരിക്കൽ ഏകീകൃത കുർബാന നടത്താം. തങ്ങളുടെ നിലപാട് പുതിയ അഡ്മിനിസ്ട്രേറ്ററെ കണ്ട് അറിയിച്ചതായും അൽമായ മുന്നേറ്റം അറിയിച്ചു.

ALSO READ: 28-ാമത് ഐഎഫ്എഫ്‌കെ; രണ്ടാം ദിനത്തില്‍ മത്സര ചിത്രങ്ങള്‍ക്ക് തുടക്കമായി

അതേ സമയം എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്ര മെത്രാപ്പൊലീത്തന്‍ സഭയായി മാറ്റണമെന്ന ആവശ്യമാണ് വിമത വിഭാഗം മുന്നോട്ടു വെയ്ക്കുന്നത്. വൈദികര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നും ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News