ഒറ്റ വിസ മതി ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; യുഎഇ-യില്‍ ഏകീകൃത വിസ സംവിധാനം വരുന്നു

യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃതവിസ. പുതിയ വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ആകര്‍ഷകമായ കാര്യം.

also read : മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല; തന്റെ കയ്യില്‍ തെളിവുണ്ട്; വെല്ലുവിളിച്ച് സി എന്‍ മോഹനന്‍

ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട. അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ നടപ്പാകുമെന്നാണ് സൂചന.

also read : ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തി ബാഗ് ആക്‌സിലേറ്ററിന് മുകളില്‍ വെച്ചു; ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം; വീഡിയോ

രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ആകര്‍ഷകമായ കാര്യം. നടപ്പാകുന്നത് യു.എ.ഇ.,സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളില്‍. യൂറോപ്യന്‍മാതൃകയില്‍ വിവിധ രാജ്യങ്ങളിലൂടെ കരമാര്‍ഗമുള്ള സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് വിമാനമാര്‍ഗം എത്തിയശേഷം കുറഞ്ഞചെലവിലുള്ള റോഡ് മാര്‍ഗം മറ്റുരാജ്യങ്ങളിലെത്തുന്ന സഞ്ചാരരീതിയുണ്ട്. ഗള്‍ഫ് മേഖലയിലും ഇത്തരം സഞ്ചാരസാധ്യതകള്‍ വിപുലപ്പെടുത്തുന്നതാകും പുതിയ ഏകീകൃത വിസ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News