ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതി, ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കാനാകില്ല: സീതാറാം യെച്ചൂരി

രാജ്യത്ത് ബഹുസ്വരത നിലനിര്‍ത്തണമെന്നും  വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോ‍ഴിക്കോട് നടക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളത്തിലാണ് യെച്ചൂരി പ്രസംഗം ആരംഭിച്ചത്. ഏക സിവില്‍ കോഡ് ഇപ്പോള്‍ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ അജണ്ടയാണ് യുസിസി ഉയര്‍ത്തുന്നത്. ഏകത്വവും സമത്വവും  ഒന്നല്ല. പരിഷ്കരണങ്ങള്‍ നടപ്പാക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകള്‍ അനുസ്മരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കുട്ടികൾക്ക് സ്കൂൾ വൃത്തിയാക്കൽ ജോലി ;ബാഗിൽ തലവെച്ച് സുഖമായി ഉറങ്ങി അധ്യാപകൻ;വീഡിയോ വൈറൽ

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍  ക‍ഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് യുസിസി ഇപ്പോള്‍ നടപ്പാക്കുന്നതിന് എതിരാണെന്നും യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സപിഐഎം സമത്വത്തെ പിന്തുണയ്ക്കുന്നു, എന്നാലർത് ജനാധിപത്യപരമാകണം. വിവിധ വിഭാഗങ്ങള്‍ക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘മുസ്ലിം വിരുദ്ധമായ നിയമനിർമാണത്തെ പ്രതിരോധിക്കുക എന്നതാണ് സി പി ഐ എം നിലപാട്’; എ വിജയരാഘവൻ

രാജ്യത്ത് വംശഹത്യ നിത്യസംഭവമാകുന്നു. മണിപ്പൂരില്‍ എന്താണ് നടക്കുന്നത്? മത ധ്രുവീകരണം ലക്ഷ്യമിട്ട് നിയമങ്ങള്‍ നടപ്പാക്കുകയാണ്. യുസിസിയും ധ്രവീകരണം ലക്ഷ്യമിട്ടാണ് ബിജെപി ചര്‍ച്ചയാക്കുന്നത്.  മുസ്ലിം വിഭാഗങ്ങളെ കടന്നാക്രമിക്കുകയാണ്.  വംശഹത്യ പെരുകി വരുന്നതായും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതായും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News