ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. സിപിഐഎമ്മിന്റെത് രാഷ്ട്രീയ നീക്കമായി കരുതുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാഷ്ട്രീയ നീക്കമോ വഞ്ചനയോ ആണെങ്കിൽ ലീഗിന് തിരിച്ചറിയാനാവും.ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Also Read: പൊതുസിവില്‍കോഡിലെ കോണ്‍ഗ്രസ് ഒളിച്ചുകളി: മുസ്‌ലിം ലീഗിന് എന്തു പറയാനുണ്ട് – ഐ.എന്‍.എല്‍
അതേ സമയം, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടിനെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ പിഎംഎ സലാം തയ്യാറായില്ല. കോൺഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടെന്നാണ് ലീഗ് കരുതുന്നത്. അത് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സംസ്ഥാനത്ത് കാലവർഷം കനത്തു; അതിശക്തമായ മഴയ്ക്കു സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചിരുന്നു. ഏകജ്യതസിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here