ഏക സിവിൽകോഡ്: ഐഎൻഎൽ സിമ്പോസിയം ജൂലൈ 11ന്

‘ഏകീകൃത സിവിൽകോഡ്: സംഘ്പരിവാർ അജണ്ട എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തെ അധികരിച്ച് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി സിമ്പോസിയം സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ജൂലൈ 11ന് ഉച്ചക്കുശേഷം രണ്ടു മണിക്ക് കോഴിക്കോട് മറീന റെസിഡൻസിയിൽ നടക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മത-സാംസ്കാരിക സംഘടനകളുടെയും പ്രതിനിധികൾ പ​ങ്കെടുക്കും.

Also Read: നെയ്മറിന് 27 കോടി രൂപ പിഴ

അന്നു രാവിലെ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രവർത്തക സമിതിയുടെയും യോഗത്തിൽ പെതു സിവിൽകോഡ് വിഷയത്തിൽ പാർട്ടി സ്വീകരിക്കേണ്ട നയനിലപാടുകൾക്ക് അന്തിമരൂപം നൽകുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.

Also Read: ഏക സിവിൽ കോഡ്: ഇഎംഎസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

ഇന്നലെ (ജൂലൈ നാല് ചൊവ്വ) ചേർന്ന അടിയന്തര ഓൺലൈൻ യോഗത്തിൽ, പാർട്ടി അഖിലേന്ത്യാ നേതൃത്വം വിഷയത്തിന്റെ നാനാവശങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാർ സാമുദായിക ധ്രുവീകരണ ലക്ഷ്യത്തോടെ വിവാദമാക്കിയ പൊതു സിവിൽകോഡ് ആശയത്തെ മതേതര കക്ഷികളും കൂട്ടായ്മകളും ഒരുമിച്ച് എതിർക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News