ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിച്ച് ഏകീകൃത സിവിൽ നിയമം നടപ്പാക്കണമെന്ന് ആവശ്യം. ബിജെപി എംപി സുനിൽ കുമാർ സിങ്ങ് ആണ് സഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിന് ലോക്സഭയിൽ അനുമതി ലഭിച്ചു.ഏക വ്യക്തി നിയമത്തിനായി ബിജെപി എംപി കിരോഡി ലാൽ മീണ നേരത്തെ സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു.
അതേസമയം, സുശീല്‍ കുമാര്‍ സിംഗ് എംപിയുടെ സ്വകാര്യ പ്രമേയമായ ഏകീകൃത സിവില്‍ കോഡ് നിയമം രാജ്യത്ത് ഉടനീളം നടപ്പിലാക്കണമെന്നുള്ള പ്രമേയത്തിന് എതിരെ എ എം ആരിഫ് എംപി രംഗത്തു വന്നു. പ്രമേയത്തിന് ലോക്‌സഭയില്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി ലോക്‌സഭാ സ്പീക്കറിനും സെക്രട്ടറി ജനറലും കത്ത് നല്‍കി. ഈ പ്രമേയം കൊണ്ട് രാജ്യത്ത് വര്‍ഗീയ ചേരി തിരിവ് മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആരിഫ് എംപി വിമര്‍ശിച്ചു. രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ആംആദ്മി അംഗം സജ്ഞയ് സിംഗിന്റെ രാപ്പകല്‍ പ്രതിഷേധവും പാര്‍ലമെന്റ് വളപ്പില്‍ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here