ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ; എം.വി ഗോവിന്ദൻമാസ്റ്റർ

ബിജെപിയും നരേന്ദ്രമോദിയും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. സിവിൽ കോഡിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് ഹിന്ദുക്കളുടെ വോട്ട് നേടാനാണെന്നും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് വർഗീയ ധ്രുവീകരണ അജണ്ടയിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗോവിന്ദൻമാസ്റ്റർ കുറ്റപ്പെടുത്തി.

ALSO READ: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ വിമർശനം ഏകീകൃത സിവിൽ കോഡ് സമത്വം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന പ്രചാരണം മോദിയും ബിജെപിയും നടത്തുകയാണ്. എന്നാൽ ബിജെപി നടത്തുന്ന ഈ ഏകീകരണം സമത്വം കൊണ്ടുവരുമെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുവേണം ഇത്തരം ഇദ്ദേശങ്ങൾ കൊണ്ടുവരാണെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.

ALSO READ: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

നിലവിലെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്ന 2018 നിയമ കമ്മീഷന്റെ അഭിപ്രായമാണ് ശരിയെന്നും ഗോവിന്ദൻമാസ്റ്റർ ലേഖനത്തിൽ കുറിച്ചു. ബിജെപിയും മോദിയും ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് സംസാരിക്കുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ടുകൾ നേടാനാണെന്നും ഇതാണ് രാജ്യത്ത് ചെറുതും വലുതുമായ കലാപങ്ങൾക്ക് തിരികൊളുത്തിയതെന്നും എം.വി ഗോവിന്ദൻമാസ്റ്റർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News