ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിവിൽ കോഡ് വേണ്ട എന്നതാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും നിലപാട്. ഇക്കാര്യത്തിൽ എഐസിസി നിലപാട് പറഞ്ഞു കഴിഞ്ഞെന്നും തരൂരിന് ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാട് ഉണ്ടാകേണ്ട കാര്യമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
ALSO READ: വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍
ഏക സിവിൽകോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നാണ് ശശി തരൂർ എംപി അഭിപ്രായപ്പെട്ടത്. കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ച് അനാവശ്യ ചർച്ചയാണ് നടക്കുന്നത്. ഏക സിവിൽ കോഡ് ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണെന്നും ശശി തരൂർ പറഞ്ഞു.
ഏക സിവിൽ കോഡ് സംബന്ധിച്ച് സി പി ഐ എം സംഘടിപ്പിച്ച സെമിനാറിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിക്കുന്നതിനിടെയാണ് വിഷയത്തിലെ ചർച്ച തന്നെ അനാവശ്യമാണെന്ന് തരൂർ പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here